Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cheating Case

ഡ​ൽ​ഹി പോ​ലീ​സ് ച​മ​ഞ്ഞ് 12 ല​ക്ഷം ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ൽ​

ക​​​യ്പ​​​മം​​​ഗ​​​ലം: ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് ച​​​മ​​​ഞ്ഞ് ശ്രീ​​​നാ​​​രാ​​​യ​​​ണ​​​പു​​​രം സ്വ​​​ദേ​​​ശി​​​യി​​​ൽ​​​നി​​​ന്ന് 12 ല​​​ക്ഷം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ലെ പ്ര​​​തി അ​​​റ​​​സ്റ്റി​​​ൽ. വ​​​യ​​​നാ​​​ട് ക​​​ൽ​​​പ്പ​​​റ്റ സ്വ​​​ദേ​​​ശി ഷെ​​​ബീ​​​ന മ​​​ൻ​​​സി​​​ലി​​​ൽ മു​​​ഹ​​​മ്മ​​​ദ് ഷ​​​ബാ​​​ബി (25)​നെ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ക​​​ൽ​​​പ്പ​​​റ്റ​​​യി​​​ൽ​​​നി​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

2025 ഏ​​​പ്രി​​​ൽ ഏ​​​ഴി​​​നു ശ്രീ​​​നാ​​​രാ​​​യ​​​ണ​​​പു​​​രം സ്വ​​​ദേ​​​ശി​​​യെ പോ​​​ലീ​​​സ് യൂ​​​ണി​​​ഫോ​​​മി​​​ൽ വീ​​​ഡി​​​യോ കോ​​​ൾ ചെ​​​യ്ത് ഡ​​​ൽ​​​ഹി ക്രൈം ​​​ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ​​​നി​​​ന്നാ​​​ണെ​​​ന്നും പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍റെ ആ​​​ധാ​​​ർ​​​കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് ഒ​​​രാ​​​ൾ ഒ​​​രു കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ ലോ​​​ണ്‍ എ​​​ടു​​​ത്തു​​​മു​​​ങ്ങി​​​യെ​​​ന്നും പ​​​രാ​​​തി​​​ക്കാ​​​ര​​​നെ ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് ഉ​​​ട​​​ൻ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​മെ​​​ന്നും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍റെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ലു​​​ള്ള പ​​​ണം വെ​​​രി​​​ഫൈ ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി നോ​​​ട്ട​​​റി ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ന്‍റെ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കാ​​​ണെ​​​ന്നു​​​പ​​​റ​​​ഞ്ഞ് മൂ​​​ന്നു ത​​​വ​​​ണ​​​ക​​​ളാ​​​യി ആ​​​കെ 12,25,000 രൂ​​​പ അ​​​യ​​​പ്പി​​​ച്ചു. ഈ ​​​പ​​​ണം അ​​​ടു​​​ത്ത​​​ദി​​​വ​​​സം അ​​​ക്കൗ​​​ണ്ടി​​​ൽ തി​​​രി​​​ച്ചു​​​വ​​​രു​​​മെ​​​ന്നാ​​​ണു പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്. പ​​​ണം ന​​​ഷ്ട​​​മാ​​​യ​​​തോ​​​ടെ ത​​​ട്ടി​​​പ്പാ​​​ണെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കി പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

ത​​​ട്ടി​​​പ്പു​​​ന​​​ട​​​ത്തി​​​യ പ​​​ണം കൈ​​​മാ​​​റ്റം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് ഉ​​​ള്ള​​​യാ​​​ളു​​​ക​​​ളെ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ടു​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ കൈ​​​പ്പ​​​റ്റി​​​യ​​​തി​​​നാ​​ണു മു​​​ഹ​​​മ്മ​​​ദ് ഷ​​​ബാ​​​ബി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഈ ​​​കേ​​​സി​​​ലെ മ​​​റ്റൊ​​​രു പ്ര​​​തി​​​യാ​​​യ സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി മൈ​​​താ​​​നി​​​ക്കു​​​ന്ന് മ​​​ച്ചി​​​ങ്ങാ​​​ത്തൊ​​​ടി​​​യി​​​ൽ മു​​​ഹ​​​മ്മ​​​ദ് ഫ​​​സ​​​ൽ (23) നേ​​​ര​​​ത്തേ റി​​​മാ​​​ൻ​​​ഡി​​​ലാ​​​യി​​​രു​​​ന്നു.

റൂ​​​റ​​​ൽ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മ​​​തി​​​ല​​​കം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ എ​​​സ്എ​​​ച്ച്ഒ വി​​​മോ​​​ദ്, എ​​​സ്ഐ വി​​​ശാ​​​ഖ്, ഗ്രേ​​​ഡ് എ​​​എ​​​സ്ഐ വ​​​ഹാ​​​ബ്, ഗ്രേ​​​ഡ് സീ​​​നി​​​യ​​​ർ സി​​​പി​​​ഒ ഷ​​​നി​​​ൽ, സി​​​പി​​​ഒ മു​​​ഹ​​​മ്മ​​​ദ് ഷ​​​ൻ​​​സി​​​ൽ എ​​​ന്നി​​​വ​​​രാ​​​ണു പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​​​യ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

Kerala

കു​വൈ​റ്റി​ൽ ബാ​ങ്കി​നെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി; 12 മ​ല​യാ​ളി​ക​ൾ​ക്കെ​തി​രെ കേ​സ്

തി​രു​വ​ന​ന്ത​പു​രം: കു​വൈ​റ്റി​ലെ ബാ​ങ്കി​നെ ക​ബ​ളി​പ്പി​ച്ച് കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ 12 മ​ല​യാ​ളി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. കു​വൈ​റ്റി​ലെ അ​ൽ അ​ഹ്‌​ലി ബാ​ങ്ക് ഡി​ജി​പി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റി​ന് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 806 പേ​ർ 210 കോ​ടി​യോ​ളം രൂ​പ ലോ​ണെ​ടു​ത്ത് മു​ങ്ങി​യെ​ന്നാ​ണ് ബാ​ങ്കി​ന്‍റെ ആ​രോ​പ​ണം. ബാ​ങ്ക് സി​ഒ​ഒ മു​ഹ​മ്മ​ദ് അ​ൽ ഖ​ട്ട​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കോ​ട്ട​യ​ത്തും എ​റ​ണാ​കു​ള​ത്തു​മാ​യി 12 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

2020 - 23 കാ​ല​ഘ​ട്ട​ത്തി​ൽ കു​വൈ​റ്റി​ൽ ജോ​ലി​ക്കെ​ത്തി​യ ഇ​വ​ർ 10 കോ​ടി 33 ല​ക്ഷം രൂ​പ ലോ​ണെ​ടു​ത്ത് മു​ങ്ങി​യെ​ന്നാ​ണ് ആ​രോ​പ​ണം. തു​ട​ർ​ന്നാ​ണ് കോ​ട്ട​യ​ത്തെ​യും എ​റ​ണാ​കു​ള​ത്തെ​യും വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​നും വ‌​ഞ്ച​ന​യ്ക്കും കേ​സെ​ടു​ത്ത​ത്

എ​ന്നാ​ൽ കോ​വി​ഡി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് കു​വൈ​റ്റി​ൽ നി​ന്ന് മ​ട​ങ്ങാ​ൻ കാ​ര​ണ​മെ​ന്ന് ലോ​ണെ​ടു​ത്ത​വ​ർ പ​റ​ഞ്ഞു.

Kerala

‘മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ്’ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്: ന​ട​ൻ സൗ​ബി​ന്‍ ഷാ​ഹി​റി​നെ ചോ​ദ്യം ചെ​യ്തു

മ​​​​ര​​​​ട്: ‘മ​​​​ഞ്ഞു​​​​മ്മ​​​​ല്‍ ബോ​​​​യ്‌​​​​സ്’ സി​​​​നി​​​​മ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട സാ​​​​മ്പ​​​​ത്തി​​​​ക ത​​​​ട്ടി​​​​പ്പു​​​കേ​​​​സി​​​​ല്‍ ന​​​​ട​​​​ന്‍ സൗ​​​​ബി​​​​ന്‍ ഷാ​​​​ഹി​​​​റി​​​​നെ പോ​​​​ലീ​​​​സ് ചോ​​​​ദ്യം ചെ​​​​യ്തു. ലാ​​​​ഭ​​​​വി​​​​ഹി​​​​തം വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത് ഏ​​​​ഴു കോ​​​​ടി രൂ​​​​പ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്തെ​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണു മ​​​​ര​​​​ട് പോ​​​​ലീ​​​​സ് സൗ​​​​ബി​​​​നെ​​​​യും സ​​​​ഹ​​​നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ബാ​​​​ബു ഷാ​​​​ഹി​​​​ര്‍, ഷോ​​​​ണ്‍ ആ​​​​ന്‍റ​​​​ണി എ​​​​ന്നി​​​​വ​​​​രെ​​​​യും ചോ​​​​ദ്യം ചെ​​​​യ്ത​​​​ത്. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 11.30 ഓ​​​​ടെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നൊ​​​​പ്പ​​​​മാ​​​​ണ് ഇ​​​​വ​​​​ര്‍ സ്റ്റേ​​​​ഷ​​​​നി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​യ​​​​ത്. ചോ​​​​ദ്യം ചെ​​​​യ്യ​​​​ല്‍ ര​​​​ണ്ടു മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം നീ​​​​ണ്ടു. കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട എ​​​​ല്ലാ കാ​​​​ര്യ​​​​ങ്ങ​​​​ളും പോ​​​​ലീ​​​​സി​​​​നോ​​​​ടു കൃ​​​​ത്യ​​​​മാ​​​​യി പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ടെ​​​​ന്ന് ചോ​​​​ദ്യം ചെ​​​​യ്യ​​​​ലി​​​​നു​​​ശേ​​​​ഷം സൗ​​​​ബി​​​​ന്‍ ഷാ​​​​ഹി​​​​ര്‍ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.


സി​​​​നി​​​​മ​​​​യു​​​​ടെ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നാ​​​​യി ചെ​​​​ല​​​​വാ​​​​ക്കി​​​​യ തു​​​​ക​​​​യു​​​​ടെ ഉ​​​​റ​​​​വി​​​​ട​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചും ചി​​​​ത്ര​​​​ത്തി​​​​ന്‍റെ ക​​​​ള​​​​ക്‌​​​ഷ​​​​ന്‍ തു​​​​ക​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​മു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ പോ​​​​ലീ​​​​സ് ഇ​​​​വ​​​​രി​​​​ല്‍​നി​​​​ന്നു ശേ​​​​ഖ​​​​രി​​​​ച്ചു. സാ​​​​മ്പ​​​​ത്തി​​​​ക ത​​​​ട്ടി​​​​പ്പെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ല്‍ ചോ​​​​ദ്യം​​​​ചെ​​​​യ്യ​​​​ലി​​​​നു ഹാ​​​​ജ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് പോ​​​​ലീ​​​​സ് മു​​​​മ്പ് ര​​​​ണ്ടു​​​​ത​​​​വ​​​​ണ നോ​​​​ട്ടീ​​​​സ് ന​​​​ല്‍​കി​​​​യെ​​​​ങ്കി​​​​ലും മു​​​​ന്‍​കൂ​​​​ര്‍ ജാ​​​​മ്യം തേ​​​​ടി സൗ​​​​ബി​​​​നും സ​​​​ഹ​​​നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ളും ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. മൂ​​​​ന്നു​​​​പേ​​​​രെ​​​​യും ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു ചോ​​​​ദ്യം ചെ​​​​യ്യേ​​​​ണ്ട സാ​​​​ഹ​​​​ച​​​​ര്യ​​​​മി​​​​ല്ലെ​​​​ന്നു നി​​​​രീ​​​​ക്ഷി​​​​ച്ച കോ​​​​ട​​​​തി ഇ​​​​വ​​​​ര്‍​ക്ക് മു​​​​ന്‍​കൂ​​​​ര്‍ ജാ​​​​മ്യം ന​​​​ല്‍​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​റ​​​​സ്റ്റ് ചെ​​​​യ്താ​​​​ല്‍ ജാ​​​​മ്യ​​​​ത്തി​​​​ല്‍ വി​​​​ട​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തെ​​​ത്തു​​​​ട​​​​ര്‍​ന്നാ​​​​ണ് പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ല്‍ മൂ​​​​ന്നു​​​​പേ​​​​രും ഹാ​​​​ജ​​​​രാ​​​​യ​​​​ത്.


‘മ​​​​ഞ്ഞു​​​​മ്മ​​​​ല്‍ ബോ​​​​യ്‌​​​​സ്’ സി​​​​നി​​​​മ​​​​യു​​​​ടെ ലാ​​​​ഭ​​​​ത്തി​​​​ന്‍റെ 40 ശ​​​​ത​​​​മാ​​​​നം ന​​​​ല്‍​കാ​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞ് ഏ​​​​ഴു കോ​​​​ടി രൂ​​​​പ കൈ​​​​പ്പ​​​​റ്റി​​​​യ​​​​തി​​​​നു​​​ശേ​​​​ഷം ക​​​​ബ​​​​ളി​​​​പ്പി​​​​ച്ചെ​​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി അ​​​​രൂ​​​​ര്‍ വ​​​​ലി​​​​യ​​​​വീ​​​​ട്ടി​​​​ല്‍ സി​​​​റാ​​​​ജാ​​​​ണു മ​​​​ര​​​​ട് പോ​​​​ലീ​​​​സി​​​​ല്‍ പ​​​​രാ​​​​തി ന​​​​ല്‍​കി​​​​യ​​​​ത്. മു​​​​ട​​​​ക്കി​​​​യ ഏ​​​​ഴു കോ​​​​ടി രൂ​​​​പ​​​​യോ ലാ​​​​ഭ​​​​വി​​​​ഹി​​​​ത​​​​മോ തി​​​​രി​​​​ച്ചു​​​​ന​​​​ല്‍​കി​​​​യി​​​​ല്ലെ​​​​ന്നും പ​​​​രാ​​​​തി​​​​യി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ര്‍​ന്ന് ഇ​​​​തി​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് എ​​​​റ​​​​ണാ​​​​കു​​​​ളം മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റ് കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. ക്രി​​​​മി​​​​ന​​​​ല്‍ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന, വി​​​​ശ്വാ​​​​സ​​​​വ​​​​ഞ്ച​​​​ന, വ്യാ​​​​ജ​​​​രേ​​​​ഖ ച​​​​മ​​​​യ്ക്ക​​​​ല്‍ തു​​​​ട​​​​ങ്ങി ജാ​​​​മ്യ​​​​മി​​​​ല്ലാ വ​​​​കു​​​​പ്പു​​​​ക​​​​ളാ​​​​ണ് നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ള്‍​ക്കെ​​​​തി​​​​രേ ചു​​​​മ​​​​ത്തി​​​​യ​​​​ത്.

Latest News

Up